സ്‌പെഷ്യല്‍ തപാല്‍ കവര്‍ പ്രകാശനം ചെയ്തു

സുല്‍ത്താന്‍ ബത്തേരി: ഭൗമസൂചിക പദവി ലഭിച്ച, വയനാടിന്റെ തനത് ഉല്‍പന്നങ്ങളായ ഗന്ധകശാല അരി, ജീരകശാല അരി, റോബസ്റ്റ കാപ്പി എന്നിവയുടെ സ്പഷ്യല്‍ തപാല്‍ കവറുകളുടെ പ്രകാശനം ബത്തേരി പോസ്റ്റ് ഓഫീസില്‍ ഉത്തര മേഖല പോസ്റ്റ്മിസ്ട്രസ് ടി.നിര്‍മല ദേവി നിര്‍വഹിച്ചു. ഇതോടനുബന്ധിച്ചു ചേര്‍ന്ന സമ്മേളനം ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് പോസ്റ്റല്‍ സീനിയര്‍ സൂപ്രണ്ട് കെ.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എത്സി പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വകുപ്പ്, കോഫി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ആധാര്‍ സേവനം, മൈ സ്റ്റാംപ് എന്നിവയ്ക്കു പ്രത്യേക കൗണ്ടര്‍ പോസ്റ്റ് ഓഫീസില്‍ ആരംഭിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles