ലാബ് ടെക്‌നീഷ്യന്‍, ഒ പി അസിസ്റ്റന്റ നിയമനം

കല്‍പറ്റ: കല്‍പറ്റ ജനറല്‍ ആശുപത്രിയിലെ സായാഹ്ന ഒ.പി പദ്ധതിയിലേക്ക് ലാബ് ടെക്‌നീഷ്യന്‍, ഒ പി അസിസ്റ്റന്റ് എന്നിവരെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത – ലാബ് ടെക്‌നീഷ്യന്‍: കേരള ആരോഗ്യ സര്‍വ്വകാലശാല അല്ലെങ്കില്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിയിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം. ഒ.പി.അസിസ്റ്റന്റ് -ബിരുദം, ഡി.സി.എ,ടൈപ്പ് റൈറ്റിംഗ് ഹയര്‍, വേര്‍ഡ് പ്രോസസ്സിംഗ്. അപേക്ഷകര്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജൂണ്‍ 21ന് വൈകീട്ട് 5ന് മുമ്പ് ഗവ ജനറല്‍ ആശുപത്രിയില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 25ന് രാവിലെ 9ന് കൂടിക്കാഴ്ചക്ക് ഹാജരാകണം. കല്‍പറ്റ മുനിസിപ്പാലിറ്റിയിലുള്ളവര്‍ക്ക് മുന്‍ഗണന.

0Shares

Leave a Reply

Your email address will not be published.

Social profiles