ബി.ജെ.പി. തീക്കൊള്ളിക്കു തല ചൊറിയുന്നു-എന്‍.ഡി.അപ്പച്ചന്‍

കല്‍പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ:എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് സോണിയഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും അതിലൂടെ കോണ്‍ഗ്രസിനെയും വേട്ടയാടുന്ന ബി.ജെ.പി. തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍. രാഹുല്‍ഗാന്ധിക്കെതിരെ ഇ.ഡി നടത്തുന്ന പ്രതികാര നടപടികളില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ടെലിഫോണ്‍ എക്സ്ചേഞ്ച് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ജിഹ്വയായിരുന്നു നാഷണല്‍ ഹെറാള്‍ഡ് പത്രം. ബ്രിട്ടീഷ് ഭരണകൂടവും സംഘ് പരിവാര്‍ ശക്തികളും പണ്ടുമുതലേ നാഷണല്‍ ഹെറാള്‍ഡിനെ ഇല്ലായ്മ ചെയ്യാനുള്ള വഴികള്‍ ആലോചിച്ചതാണ്. ഒരുസമയത്ത് പ്രസിദ്ധീകരണം നിലയ്ക്കുമായിരുന്ന പത്രത്തെ ജവഹര്‍ലാല്‍ നെഹ്രുവാണ് പുനര്‍ജ്ജീവിപ്പിച്ചത്. അതിനുശേഷം വീണ്ടും പ്രതിസന്ധി നേരിടുമ്പോഴാണ് സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും മോട്ടിലാല്‍ വോറയും ഉള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കള്‍ ട്രസ്റ്റ് രൂപീകരിച്ച് നാഷണല്‍ ഹെറാള്‍ഡിനെ നിലനിര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചത്. 90 കോടി രൂപ സമാഹരിച്ചാണ് കോണ്‍ഗ്രസ് പത്രം നിലനിര്‍ത്തിയത്. ഇതു സംബന്ധിച്ച് സുബ്രഹ്‌മണ്യം സാമി നല്‍കിയ പരാതി പല തവണ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് അവസാനിപ്പിച്ചതാണ്. കേസ് കുത്തിപ്പൊക്കി രാഹുല്‍ഗാന്ധിയെയും സോണിയ ഗാന്ധിയെയും അറസ്റ്റ് ചെയ്യാനുള്ള ബി.ജെ.പിയുടെ നീക്കം ജനം ഒറ്റക്കെട്ടായി നേരിടും. അതിന്റെ പേരില്‍ രാജ്യത്തുണ്ടാകുന്ന എല്ലാ പ്രതിഷേധങ്ങള്‍ക്കും ഉത്തരവാദിത്തം രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് മാത്രമായിരിക്കും. കള്ളക്കേസുകള്‍ ഉണ്ടാക്കി നേതാക്കളെ ഇല്ലായ്മ ചെയ്യാന്‍ ഒരു ഫാസിസിറ്റ് ശക്തിയെയും അനുവദിക്കില്ലെന്നും അപ്പച്ചന്‍ പറഞ്ഞു. മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം, നേതാക്കളായ പി.കെ.ജയലക്ഷ്മി, സംഷാദ് മരക്കാര്‍, എന്‍.കെ.വര്‍ഗീസ്, ടി.ജെ.ഐസക്, പി.പി.ആലി, ചിന്നമ്മ ജോസ്, പി.എം.സുധാകരന്‍, വി.എ.മജീദ്, കെ.വി.പോക്കര്‍ഹാജി, എ.പ്രഭാകരന്‍ മാസ്റ്റര്‍, പി.ചന്ദ്രന്‍, ഒ.വി.അപ്പച്ചന്‍, എം.എ.ജോസഫ്, എന്‍.എം.വിജയന്‍, ബിനു തോമസ്, ഡി.പി.രാജശേഖരന്‍, എടക്കല്‍ മോഹനന്‍, പി.ശോഭനകുമാരി, നിസി അഹമ്മദ്, എക്കണ്ടി മൊയ്തൂട്ടി, എന്‍.യു.ഉലഹന്നാന്‍, പി.ഡി.സജി, പി.കെ.കുഞ്ഞിമൊയ്തീന്‍, പി.കെ.അബ്ദുറഹ്‌മാന്‍, കമ്മന മോഹനന്‍, നജീബ് കരണി, പി.വി.ജോര്‍ജ്, മോയിന്‍ കടവന്‍, ജി.വിജയമ്മ ടീച്ചര്‍, മാണി ഫ്രാന്‍സിസ്, ഉമ്മര്‍ കുണ്ടാട്ടില്‍, ഗോകുല്‍ദാസ് കോട്ടയില്‍, ഇ.വി.അബ്രഹാം, ആര്‍.രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles