തേന്‍ മൂല്യ വര്‍ധിത ഉത്പന്ന നിര്‍മാണ പരിശീലനം

കരണിയില്‍ തേന്‍ മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണ പരിശീലനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

മീനങ്ങാടി: സംസ്ഥാന ഹോര്‍ട്ടി കോര്‍പ്, സെന്റര്‍ ഫോര്‍ യൂത്ത് ഡവലപ്മെന്റ് എന്നിവ സംയുക്തമായി കരണിയില്‍ ജനത വായനശാലയുടെ സഹകരണത്തോടെ തേന്‍/മെഴുക് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണത്തില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് കരണി അധ്യക്ഷത വഹിച്ചു. ഹോര്‍ട്ടി കോര്‍പ് ജില്ലാ മാനേജര്‍ സി.എം.ഈശ്വരപ്രസാദ് പദ്ധതി വിശദീകരണം നടത്തി. പനമരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ.ടി.വിനോയ് പ്രസംഗിച്ചു. . സി.വൈ.ഡി എക്സികുട്ടീവ് ഡയറക്ടര്‍ കെ. ജയശ്രീ സ്വാഗതവും ജനത വായനശാല സെക്രട്ടറി ടി.ദേവസ്യ നന്ദിയും പറഞ്ഞു. മൂന്നു ദിവസത്തെ പരിശീലനത്തില്‍ 50 കര്‍ഷകര്‍ പങ്കെടുത്തു ഹോര്‍ട്ടി കോര്‍പ് മേഖല മാനേജര്‍ ബി,സുനില്‍, റിസോഴ്സ് പേഴ്സണ്‍ പി.സേതുകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. സി.വൈ.ഡി പ്രവര്‍ത്തകരായ ടി.കൃഷ്ണന്‍, കെ.എം.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles