വിജ്ഞാനരത്‌നം ക്വിസ് മത്സരം

ബത്തേരിയില്‍ വിജ്ഞാനരത്‌നം ക്വിസ് മത്സരം സമാപന യോഗത്തില്‍ കെപിസിസി സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മടപ്പള്ളി പ്രസംഗിക്കുന്നു.

സുല്‍ത്താന്‍ബത്തേരി: കെപിസിസി സംസ്‌കാര സാഹിതി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിജ്ഞാനരത്‌നം ക്വിസ് മത്സരം നടത്തി. സമാപന യോഗത്തില്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ ബിനു മാങ്കൂട്ടത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ സുരേഷ് ബാബു വാളല്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീജി ജോസഫ്, ശാലിനി രാജേഷ്, എ.എ. സുലൈമാന്‍, രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മടപ്പള്ളി സമ്മാന വിതരണം നിര്‍വഹിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles