ഡോ.നല്ലതമ്പി തേര അനുസ്മരണം

മേപ്പാടി വിത്തുകാട് എ.വര്‍ഗീസ് സ്മാരക സമരഭൂമിയില്‍ ഡോ.നല്ലതമ്പി തേര അനുസ്മരണം സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ വയനാട് ജില്ലാ സെക്രട്ടറി കെ.വി.പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ആദിവാസികളെ ഭൂമിയുടെ ഉടയോരാക്കുന്നതിനു ആയുസ്സിന്റെ നല്ലൊരു ഭാഗവും പരിശ്രമിച്ച ഡോ.നല്ലതമ്പി തേരയുടെ ചരമ വാര്‍ഷികം സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. മേപ്പാടി വിത്തുകാട് എ.വര്‍ഗീസ് സ്മാരക സമരഭൂമിയില്‍ അനുസ്മരണ സമ്മേളനം പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.വി.പ്രകാശ് ഉദ്ഘാടനം ചെയ്തു.
പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെടുന്ന നല്ലതമ്പി തേരയാണ് ആദിവാസി ഭൂനിയമത്തിന്റെ അടിസ്ഥാനത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ച് 2009ല്‍ സുപ്രീം കോടതിയില്‍നിന്നും അനുകൂല വിധി സമ്പാദിച്ചതെന്നു അദ്ദേഹം അനുസ്മരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബിജി ലാലിച്ചന്‍ അധ്യക്ഷത വഹിച്ചു. പി.എം.ജോര്‍ജ്, കെ.എസ്.നിരഞ്ജന്‍, എം.കെ.ഷിബു, കെ.പ്രേംനാഥ്, കെ.ജി.മനോഹരന്‍, കെ.നസീറുദ്ദീന്‍, കെ.കെ.മല്ലിക എന്നിവര്‍ പ്രസംഗിച്ചു. പി.പി.കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles