ഫോട്ടോ ഫെസ്റ്റ് പ്രചരണ വാഹനത്തിന് സ്വീകരണം

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ഫോട്ടോ ഫെസ്റ്റ് പ്രചാരണ വാഹനത്തിന് വൈത്തിരിയില്‍ നല്‍കിയ സ്വീകരണം

വൈത്തിരി: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ സംസ്ഥാന തലത്തില്‍ നടത്തുന്ന ഫോട്ടോ ഫെസ്റ്റ് പ്രചരണ വാഹനത്തിന് വൈത്തിരിയില്‍ സ്വീകരണം നല്‍കി. എ.കെ.പി.എ ജില്ലാ പ്രസിഡന്റ് എം.കെ.സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് എം.വി ഉദ്ഘാടനം നിര്‍വഹിച്ചു. കെ.വി.വി. ഇ എസ് വൈത്തിരി യൂണിറ്റ് പ്രസിഡന്റ് സി.വി. വര്‍ഗീസ്, അനില്‍ കുമാര്‍, ജോയ് ഗ്രെയ്സ്, വി.വി.രാജു, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗം ജോഷി വര്‍ഗീസ്, ജില്ലാ ട്രഷറര്‍ ജിനു മേന്മ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഭാസ്‌കരന്‍ രചന സ്വാഗതവും വൈത്തിരി മേഖലാ ട്രഷറര്‍ റിന്‍സന്‍ പോള്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles