ആദിവാസികള്‍ക്കു നിയമ ബോധവല്‍ക്കരണം: നാടകവുമായി വയനാട് ജനമൈത്രി പോലീസ്

നമ്മ മക്ക’ നാടകത്തിലെ രംഗം.

കല്‍പറ്റ: നിയമങ്ങളില്‍ പട്ടികവര്‍ഗക്കാര്‍ക്കു ബോധവല്‍ക്കരണം നല്‍കുന്നതിനു ഗോത്രഭാഷയില്‍ ലഘു നാടകം ഒരുക്കി വയനാട് ജനമൈത്രി പോലീസ്. ‘നമ്മ മക്ക’ എന്നു പേരിട്ട നാടകത്തിന്റെ അവതരണം ഊരുകളില്‍ നടന്നുവരികയാണ്. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി പോലീസില്‍ നിയമനം ലഭിച്ച ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ളവരാണ് നാടകത്തിലെ അഭിനേതാക്കള്‍.
ഗോത്ര വിഭാഗക്കാര്‍ക്കിടയിലെ ലഹരി ഉപയോഗം, നിയമപരമായ പ്രായം എത്തുന്നതിനു മുമ്പുള്ള വിവാഹവും പ്രത്യാഘാതങ്ങളും, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, ലൈംഗികാതിക്രമങ്ങള്‍ എന്നീ വിഷയങ്ങള്‍ പ്രമേയമാക്കിയാണ് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകം ഒരുക്കിയത്. ആദിവാസികളുടെ ആചാരനുഷ്ഠാനങ്ങള്‍, പാരമ്പര്യ വാദ്യോപകരണങ്ങള്‍, തനതു സംഗീതം എന്നിവ നാടകത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ലളിതമായ രീതിയിലുള്ള നിയമ ബോധവല്‍ക്കരണമാണ് നാടകത്തിലൂടെ നല്‍കുന്നത്. പനമരം പനമരം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സിവില്‍ പോലീസ് ഓഫീസര്‍ യതീന്ദ്രനാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. മാനന്തവാടി സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബഷീറാണ് സംഗീത സംവിധായകന്‍. ജില്ലയിലെ വിവിധ പോലീസ്
സ്‌റ്റേഷനുകളില്‍ ജോലി ചെയ്യുന്ന വിനോദ്, അഭിജിത്, രതിലാഷ്, ജിഷ്ണുരാജ്, ഹരീഷ്, കുഞ്ഞിരാമന്‍, സിജു, ശശി, മഹിത, ശ്രീതു, പ്രമിത, സീത എന്നിവരാണ് അഭിനേതാക്കള്‍.

നമ്മ മക്ക’ നാടകത്തിന്റെ വീഡിയോ ലോഞ്ചിംഗ് കല്‍പറ്റയില്‍ വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ നിര്‍വഹിക്കുന്നു.

ജനമൈത്രി സുരക്ഷാപദ്ധതി ജില്ലാ നോഡല്‍ ഓഫീസറുമായ വയനാട് സി ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍.മനോജ്കുമാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസറുമായ എ.എസ്.ഐ കെ.എം.ശശിധരന്‍ എന്നിവരാണ് നാടകാവതരണത്തിനു നേതൃത്വം നല്‍കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനു പട്ടികവര്‍ഗ വികസന വകുപ്പിന്റെ സാമ്പത്തിക പിന്തുണയോടെ നാടകത്തിന്റെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. ലോഞ്ചിംഗ് കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ നിര്‍വഹിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles