സംസ്ഥാന വായനോത്സവം കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന വായനോത്സവം 29,30 തീയതികളില്‍ പുത്തൂര്‍വയല്‍ ഡോ.എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഗവേഷണ കേന്ദ്രത്തില്‍ നടക്കും. ജില്ലാതല മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ 42 പേര്‍ പങ്കെടുക്കും. ജി.എസ്. പ്രദീപ് നയിക്കുന്ന ക്വിസ് മത്സരം, സര്‍ഗസംവാദം, കലാപരിപാടികള്‍ തുടങ്ങിയവ വായനോത്സവത്തിന്റെ ഭാഗമായി നടത്തും. ജില്ലയിലെ ലൈബ്രറികളില്‍ വായനോത്സവം ക്വിസ്, പുസ്തകവണ്ടി പ്രചാരണം, വിളംബര ജാഥകള്‍ എന്നിവ അനുബന്ധ പരിപാടികളാണ്.
വായനോത്സവം സംഘാടകസമിതി രൂപീകരണയോഗം ജില്ലാ ലൈബ്രറി ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു, മുന്‍ എംഎല്‍എ സി.കെ. ശശീന്ദ്രന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. ചന്ദ്രന്‍, എ.ടി. ഷണ്‍മുഖന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കെ. റഫീഖ്, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എം. ഫ്രാന്‍സിസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍, ഇ.കെ. ബിജുജന്‍, കെ. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ. വിശാലാക്ഷി സ്വാഗതവും വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles