പരിസ്ഥിതി ലോല മേഖല നിര്‍ണയത്തിലെ അപാകം: മേപ്പാടിയില്‍ സമത വിചാര കേന്ദ്രം ധര്‍ണ 24ന്

സമത വിചാരകേന്ദ്രം വയനാട് ജില്ലാ കണ്‍വന്‍ഷന്‍ സമൂഹിക പ്രവര്‍ത്തകന്‍ അഡ്വ.പി.ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: സംരക്ഷിത വനങ്ങള്‍ക്കുചുറ്റും പരിസ്ഥിതി ലോല മേഖല നിര്‍ണയിച്ചതിലെ അപാകം പരിഹരിക്കുന്നതിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നു ആവശ്യപ്പെട്ടു 24നു ഉച്ചകഴിഞ്ഞു മൂന്നിനു മേപ്പാടിയില്‍ ധര്‍ണ നടത്താന്‍ സമത വിചാര കേന്ദ്രം വയനാട് ജില്ലാ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനാണ് നീതിപീഠം അടക്കം പ്രഥമ പരിഗണന നല്‍കേണ്ടത്. അനധികൃത മണ്ണെടുപ്പും പാറ ഖനനവും ആദ്യം തടയണം. രാഷ്ട്രീയ-ഉദ്യോഗസ്ഥ സമ്മര്‍ദം കാരണം ഉത്തരവാദപ്പെട്ടവര്‍ക്കു പരിസ്ഥിതി സംരക്ഷണം നടത്താന്‍ കഴിയാത്ത സ്ഥിതിയാണെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. സമൂഹിക പ്രവര്‍ത്തകന്‍ അഡ്വ.പി.ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. വി.ടി.തോമസ് അധ്യക്ഷത വഹിച്ചു. കേന്ദ്രം സംസ്ഥാന പ്രസിഡന്റ് സി.ഹരി, ജില്ലാ പ്രസിഡന്റ് വി.ടി.ഫിലിപ്, വി.പി.വര്‍ക്കി, എം.അബ്ദുറഹ്‌മാന്‍, ഗഫൂര്‍ വെണ്ണിയോട്, സി.സഹദേവന്‍, ബാലകൃഷ്ണന്‍ പുത്തുമല എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles