എം.എല്‍.എയുടെ ഇടപെടല്‍ ഫലം കണ്ടു;
കോഴിക്കോട്-വയനാട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസ്

കല്‍പറ്റ: കോഴിക്കോട്-വയനാട് റൂട്ടില്‍ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 10.30 വരെ വിവിധ സമയങ്ങളിലായി കെ.എസ്.ആര്‍.ടി.സി 12 ചെയിന്‍ സര്‍വീസ് നടത്തും. റൂട്ടില്‍ വൈകുന്നേരവും രാത്രിയും സര്‍വീസുകളുടെ കുറവുമൂലം യാത്രക്കാര്‍ അനുഭവിക്കുന്ന ക്ലേശം ടി.സിദ്ദീഖ് എം.എല്‍.എ മെയ് 31നു ഗതാഗതമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരെയും എം.എല്‍.എ നേരില്‍ക്കണ്ട് യാത്രാപ്രശ്‌നം വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ എട്ടിനു ചേര്‍ന്ന കോര്‍പറേഷന്‍ നോര്‍ത്ത് സോണ്‍ യോഗത്തിലാണ് ചെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനമായത്. കല്‍പറ്റ, ബത്തേരി, മാനന്തവാടി, കോഴിക്കോട് ഡിപ്പോകളിലെ ബസുകളാണ് ചെയിന്‍ സര്‍വീസ് നടത്തുക. കല്‍പറ്റ-തിരുവനന്തപുരം സര്‍വീസിനു പുതിയ ബസ് പരിഗണിക്കാമെന്ന് എം.എല്‍.എയെ വകുപ്പു മന്ത്രി അറിയിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles