ശ്രീരാമജന്‍മസ്ഥാനക്ഷേത്രം പ്രതിഷ്ഠാസമ്പര്‍ക്ക യജ്ഞം: വയനാട് ജില്ലാ ഓഫീസ് തുറന്നു

ശ്രീരാമജന്‍മസ്ഥാനക്ഷേത്രം പ്രതിഷ്ഠാസമ്പര്‍ക്ക യജ്ഞം വയനാട് ജില്ലാ ഓഫീസ് കാക്കവയലില്‍ ആര്‍എസ്എസ് ജില്ലാ സഹ സംഘ് ചാലക് ജഗന്നാഥകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: ശ്രീരാമ ജന്‍മസ്ഥാനക്ഷേത്രം പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി ഒന്നു മുതല്‍ നടക്കുന്ന സമ്പര്‍ക്കയജ്ഞത്തിന്റെ വയനാട് ജില്ലാ ഓഫീസ് കാക്കവയല്‍ പൂമാല പരദേവതാ ക്ഷേത്രവളപ്പില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആര്‍എസ്എസ് ജില്ലാ സഹ സംഘ് ചാലക് ജഗന്നാഥകുമാര്‍ ഉദ്ഘാടനം ചെയ്തു.
വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് സുരേന്ദ്രന്‍, പ്രാന്തിയ ധര്‍മ ജാഗരണ്‍ സഹ സംയോജക് കെ.ജി. സുരേഷ്, ജില്ലാ കാര്യവാഹ് അനില്‍, വിഎച്ച്പി ജില്ലാ സെക്രട്ടറി മധു എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles