എടവകയില്‍ വികസന സെമിനാര്‍

വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു

എള്ളുമന്ദം: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ഗ്രാമപഞ്ചായത്ത് സ്വരാജ് ഹാളില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. 2022 – 23 വര്‍ഷത്തെ പദ്ധതിരേഖ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പ്രകാശനം ചെയ്തു. വികസനകാര്യ ചെയര്‍മാന്‍ പദ്ധതി വിശദീകരണം നടത്തി. വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയ വാര്‍ഷിക പദ്ധതിക്ക് ജൂണ്‍ 20നു ചേരുന്ന ഭരണസമിതി അന്തിമ അംഗീകാരം നല്‍കും. വികസന സെമിനാറില്‍ വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിജോള്‍. കെ.വി, ഗ്രാമപഞ്ചായത്ത് ചെയര്‍മാന്‍മാരായ ജെന്‍സി ബിനോയ്, ഷിഹാബ് അയാത്ത്, ബ്ലോക്ക് മെമ്പര്‍ ഇന്ദിര പ്രേമചന്ദ്രന്‍, പഞ്ചായത്ത് അംഗം എം.പി. വത്സന്‍, സെക്രട്ടറി പി.കെ ബാലസുബ്രഹ്‌മണ്യന്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles