ചുണ്ടപ്പാടി കോളനിയില്‍ കുടിനീര്‍ എത്തിച്ച് വിശ്വസേവാഭാരതി

നൂല്‍പ്പുഴ ചുണ്ടപ്പാടി കോളനിയില്‍ വിശ്വസേവാഭാരതിയുടെ കുടിവെള്ള പദ്ധതി പദ്മശ്രീ ഡോ.സഗ്ദേവ് ഉദ്ഘാടനം ചെയ്യുന്നു.

സുല്‍ത്താന്‍ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തില്‍ കല്ലുമുക്ക് ചുണ്ടപ്പാടി കോളനിയില്‍ കുടിവെള്ളം എത്തിച്ച് വിശ്വസേവാഭാരതി. സേവാദര്‍ശന്റെ സാമ്പത്തിക സഹായത്തോടെയാണ് വിശ്വസേവാഭാരതി കോളനിയില്‍ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പദ്ധതി ഉദ്ഘാടനം പദ്മശ്രീ ഡോ.സഗ്ദേവ് നിര്‍വഹിച്ചു. ഇതോടനുബന്ധിച്ചു നടന്ന യോഗത്തില്‍ സനല്‍കുമാര്‍ (സേവാദര്‍ശന്‍) അധ്യക്ഷത വഹിച്ചു. എ.ഗോപാലകൃഷ്ണന്‍(സീമാജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംഘടനാ സെക്രട്ടറി) സന്ദേശം നല്‍കി. സ്വാമി ഹംസാനന്ദ(നരനാരായണാശ്രമം, മീനങ്ങാടി) അനുഗ്രഹപ്രഭാഷണം നടത്തി. പ്രതാപ് ഡി.പിള്ള (വിശ്വസേവാഭാരതി ജോയിന്റ് സെക്രട്ടറി ), ധന്യ വിനോദ് (നൂല്‍പ്പുഴ പഞ്ചായത്ത് മെംബര്‍), എ.ശിവദാസന്‍, ബാലകൃഷ്ണന്‍ ചുണ്ടപ്പാടി എന്നിവര്‍ പ്രസംഗിച്ചു. പ്രാന്ത സേവാപ്രമുഖ് എം.സി.വത്സന്‍ സന്നിഹിതനായിരുന്നു. എം.ശശികുമാര്‍ സ്വാഗതവും എം.ഗോപാലന്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles