വ്യാജചാരായ നിര്‍മ്മാണം: മധ്യവയസ്‌കന്‍ പിടിയില്‍

മാനന്തവാടി: 50 ലിറ്ററോളം നാടന്‍ ചാരായവാഷും, 350 എം.എല്‍ നാടന്‍ ചാരായവും, വാറ്റുപകരണങ്ങളും സഹിതം വീട്ടുടയെ അറസ്റ്റു ചെയ്തു. തവിഞ്ഞാല്‍ പഞ്ചായത്ത് പരിധിയിലെ മാമ്പ,കാമ്പട്ടി അടിമാറി അച്ചപ്പന്‍ (46) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റി നാര്‍കോട്ടിക് സേനാംഗങ്ങളും, തലപ്പുഴ എസ്.ഐ പി.പി റോയിയും പാര്‍ട്ടിയും സംയുക്തമായി വീട്ടു പരിസരത്തെത്തി നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടയിലായത്. ഇയാള്‍ക്കെതിരെ കേരള അബ്കാരി വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് സംഘം അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles