ലൈഫ് ഭവന പദ്ധതി: ഉദ്യോഗസ്ഥര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് പരാതി

കമ്പളക്കാട്: ലൈഫ് ഭവന പദ്ധതി പ്രകാരം വീടിന് അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് അന്വേഷണ ഉേദ്യാഗസ്ഥര്‍ തെറ്റായ രീതിയില്‍ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്. കമ്പളക്കാട് കൊഴിങ്ങഞ്ഞാട് കോളനിയില്‍ താമസിക്കുന്ന പ്രേമ എന്ന വീട്ടമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡിലെ കൊഴിഞ്ഞങ്ങാട് കോളനിക്ക് സമീപം താമസിക്കുന്ന പ്രേമ 15 വര്‍ഷമായി തകര്‍ച്ച ഭീഷണിയിലുള്ള വീട്ടിലാണ് താമസിക്കുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന ഇവര്‍ ഓരോ ദിവസവും ഭീതിയോടെയാണ് കഴിയുന്നത്. ലൈഫ് ഭവന പദ്ധതിയില്‍ അപേക്ഷ നല്‍കിയിട്ടും അനര്‍ഹര്‍രുടെ ലിസ്റ്റില്‍ പേര് വന്നതോടെ ഇത് അന്വേഷിക്കാന്‍ പോയപ്പോഴാണ് തന്റെ പേരില്‍ നാല് ചക്ര വാഹനമുണ്ടെന്നും ഒരു ലക്ഷം രൂപ വരുമാനമുണ്ടെന്നും ഉദ്യോഗസ്ഥര്‍ എഴുതി ചേര്‍ത്തതായി അറിയാന്‍ കഴിഞ്ഞതതെന്നാണ് പ്രേമ പറയുന്നു. തനിക്കെതിരെ തെറ്റായ വിവരങ്ങള്‍ എഴുതി ചേര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

0Shares

Leave a Reply

Your email address will not be published.

Social profiles