പ്രവാചക നിന്ദ: ബത്തേരിയില്‍ തിങ്കളാഴ്ച പ്രതിഷേധ സംഗമം

സുല്‍ത്താന്‍ബത്തേരി: പ്രവാചക നിന്ദയ്‌ക്കെതിരെ സമസ്ത താലൂക്ക് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച വൈകുന്നേരം നാലിനു സ്വതന്ത്രമൈതാനിയില്‍ പ്രതിഷേധ സംഗമം നടത്തും. താലൂക്കിലെ വിവിധ മഹല്ലുകളില്‍നിന്നുള്ള പണ്ഡിതരും മഹല്ല് ഭാരവാഹികളും സംഘടനാ നേതാക്കളും വിശ്വാസികളും പങ്കെടുക്കും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി.ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് കെ.കെ.ഉമര്‍ ഫൈസി അധ്യക്ഷത വഹിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും. ബഫര്‍ സോണ്‍ വിഷയത്തില്‍ സമസ്ത നിലപാട് ഉമര്‍ നിസാമി മാടക്കര അവതരിപ്പിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles