ബഫര്‍ സോണ്‍: ക്രിസ്ത്യന്‍ പള്ളികളില്‍ പ്രതിഷേധ സംഗമം

പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പ്രതിഷേധസംഗമത്തിനു സൈമണ്‍ മാലിയില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ.ജോര്‍ജ് നെടുന്തള്ളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

കേണിച്ചിറ: സംരക്ഷിത വനങ്ങള്‍ക്കുചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കുന്നതു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പ്രതിഷേധസംഗമം നടത്തി. സൈമണ്‍ മാലിയില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ.ജോര്‍ജ് നെടുന്തള്ളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കല്‍പറ്റ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ പ്രതിഷേധ സംഗമത്തില്‍
ഫാ.ഡോ.മത്തായി അതിരമ്പുഴയില്‍ പ്രസംഗിക്കുന്നു.

കല്‍പ്പറ്റ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഫാ.ഡോ.മത്തായി അതിരമ്പുഴയില്‍ അധ്യക്ഷത വഹിച്ചു. അബു ഏലിയാസ്, ആംസ്‌ട്രോഗ്, ബാബു തെറ്റിക്കൊട്ടില്‍, വിപിന്‍ തോമസ്, പൈലി മുണ്ടക്കോടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ബഫര്‍ സോണുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles