തൃശിലേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സുഗതകുമാരി സ്മാരക പുരസ്‌കാരം

കല്‍പ്പറ്റ: വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ ഈ വര്‍ഷത്തെ സുഗതകുമാരി സ്മാരക പുരസ്‌കാരത്തിന് തൃശിലേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ തെരഞ്ഞെടുത്തു. കരിങ്ങാരി യുപി സ്‌കൂളും തരിയോട് എസ്എഎല്‍പി സ്‌കൂളും പ്രത്യേക പ്രോത്സാഹന സമ്മാനത്തിനു അര്‍ഹത നേടി.
കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരിയുെടെ ഓര്‍മയ്ക്ക് വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ്‌ലൈഫ് ബയോളജിയും സംയുക്തമായി വര്‍ഷംതോറും ജില്ലയിലെ മികച്ച പ്രകൃതി സൗഹൃദ വിദ്യാലയത്തിനു നല്‍കുന്നതാണ് പുരസ്‌കാരം. കാമ്പസ് ഹരിതവത്കരണം, പരിസ്ഥിതി അവബോധംപകരല്‍, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം, ജൈവ വൈവിധ്യ സംരക്ഷണത്തിലെ മികവ് എന്നിവയാണ് തൃശിലേരി സ്‌കൂളിനെ പുരസ്‌കാരത്തിനു അര്‍ഹമാക്കിയതെന്നു പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍, ട്രഷറര്‍ ബാബു മൈലമ്പാടി എന്നിവര്‍ അറിയിച്ചു. 22ന് വിദ്യാലയത്തില്‍ നടത്തുന്ന സുഗതകുമാരി അനുസ്മരണത്തില്‍ പ്രശസ്ത കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ പുരസ്‌കാര സമര്‍പ്പണം നടത്തും.

0Shares

Leave a Reply

Your email address will not be published.

Social profiles