ക്ലീന്‍ കൂടോത്തുമ്മല്‍ ക്യാമ്പയിന്‍; ടൗണ്‍ പരിപാലനത്തിന് കര്‍മ്മ സമിതിയായി

ക്ലീന്‍ കൂടോത്തുമ്മല്‍ ക്യാമ്പയിനിന്റെ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ നിര്‍വ്വഹിക്കുന്നു

കല്‍പറ്റ: ഹരിത കേരളം മിഷന്റെയും ദര്‍ശന ലൈബ്രറിയുടെയും നേതൃത്വത്തില്‍ നടത്തിവരുന്ന ക്ലീന്‍ കൂടോത്തുമ്മല്‍ ക്യാമ്പയിനിന്റെ മൂന്നാം ഘട്ടത്തില്‍ കടകളില്‍ വേസ്റ്റ് ബിന്‍ സ്ഥാപിക്കലും കര്‍മ്മസമിതി രൂപീകരണവും നടന്നു. കൂടോത്തുമ്മല്‍ ടൗണില്‍ നടന്ന ക്യാമ്പയിനിന്റെ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ.വി സുജേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് കരണി കര്‍മസമിതി അംഗങ്ങള്‍ക്കുള്ള ടാഗ് വിതരണം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സുമ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി.
ക്യാമ്പയിനിന്റെ ഭാഗമായി ക്ലബ്, ലൈബ്രറി ഭാരവാഹികള്‍, ഓട്ടോ തൊഴിലാളികള്‍, വ്യാപാരികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തികൊണ്ട് 30 അംഗ കര്‍മസമിതി രൂപീകരിച്ചു. കര്‍മസമിതി അംഗങ്ങള്‍ 4 ടീമുകളായി തിരിഞ്ഞ് ഓരോ ആഴ്ചയിലും ഒരു ടീമിന്റെ നേതൃത്വത്തില്‍ തുടര്‍ ശുചീകരണം നടത്തും. കടകളുടെ മുമ്പില്‍ വൃത്തിയുള്ള പ്ലാസ്റ്റിക്, വൃത്തിയുള്ള പേപ്പര്‍ എന്നിവ നിക്ഷേപിക്കുന്നതിനായി ബിന്നുകള്‍ സ്ഥാപിക്കുകയും കടകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. കുഞ്ഞായിഷ, ദര്‍ശന ലൈബ്രറി സെക്രട്ടറി ബിജു, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ അഖിയ, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ റഹിം ഫൈസല്‍, വാര്‍ഡ് മെമ്പര്‍മാരായ ടി. കെ. സരിത, ബിന്ദു ബാബു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ്, ശിവന്‍ പിള്ള മാസ്റ്റര്‍, ഒ.പി. വാസു, പ്രകാശന്‍, ഉമ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles