ചക്കസദ്യ ചലഞ്ചില്‍ സാന്നിധ്യം അറിയിച്ച് മന്ത്രിയും എം.എല്‍.എയും

മുട്ടിലില്‍ സൊലേസ് സംഘടിപ്പിച്ച ചക്കസദ്യ ചലഞ്ചില്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രസംഗിക്കുന്നു.

കല്‍പറ്റ: കിടപ്പിലായ കുട്ടികളുടെ പരിചരണത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ധനസമാഹരണത്തിനു സന്നദ്ധസംഘടനയായ സോലേസ് മുട്ടില്‍ പഞ്ചാര ബില്‍ഡിംഗില്‍ നടത്തിയ ചക്കസദ്യ ചലഞ്ചില്‍ പങ്കാളികളായി വനംമന്ത്രി എ.കെ.ശശീന്ദ്രനും എം.എല്‍.എ ടി.സിദ്ദീഖും.
സോലേസ് സ്ഥാപക ഷീബ അമീറിനൊപ്പം സദ്യ കഴിച്ചാണ് മന്ത്രിയും എം.എല്‍.എയും മറ്റു ജനപ്രതിനിധികളും മടങ്ങിയത്.
തൃക്കൈപ്പറ്റ ഗ്രാമത്തിലെ സി.ഡി.സുനീഷിന്റെ നേതൃത്വത്തിലാണ് ചക്കസദ്യയൊരുക്കിയത്. 300 രൂപയുടെ കൂപ്പണ്‍ മുന്‍കൂട്ടി വില്‍പന നടത്തിയാണ് അതിഥികളെ ക്ഷണിച്ചത്. രാവിലെ 11 മുതല്‍ നടന്ന സദ്യയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. ഇതോടനുബന്ധിച്ചു നടത്തിയ കൂട്ടായ്മ ഷീബ അമീര്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഹിഫ്ളുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സി.ഡി. സുനീഷ്, ദീപ ഷാജി, പി.മുസ്തഫ പട്ടാമ്പി, സൂപ്പി കല്ലങ്കോടന്‍, അഷ്റഫ് കൊട്ടാരം, നാസര്‍ നന്‍മ, സി.പി.ഓമന, പി.ദിവാകരന്‍, റിഫുല്‍ മുഹമ്മദ്, സിദ്ദീഖ് മുട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles