ആദ്യ പിന്നണിഗാനം ആസ്വാദകഹൃദയം കവര്‍ന്നതിന്റ ആനന്ദത്തില്‍ സൗമ്യ

സൗമ്യ.

കല്‍പറ്റ-ആദ്യ പിന്നണി ഗാനം ആസ്വാദകഹൃദയം കവര്‍ന്നതിന്റെ ആഹ്‌ളാദത്തില്‍ വയനാട്ടുകാരി സൗമ്യ ബിജോയ് കുറുപ്പ്.കെ.ആര്‍.പ്രവീണ്‍ സംവിധാനം ചെയ്ത ‘തമി’ എന്ന ഷൈന്‍ ടോം ചാക്കോ ചിത്രത്തിലെ മിയാ സുഹാ രംഗേ.. എന്ന ഗാനമാണ് പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ വിശ്വജിത്തിനൊപ്പം സൗമ്യ പാടിയത്.കഴിഞ്ഞ ദിവസമാണ് നടി മഞ്ജു വാര്യര്‍ അടക്കം ഒമ്പതു പ്രമുഖര്‍ ഗാനം ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.പതിനായിരങ്ങള്‍ യൂട്യൂബിലൂടെ ഗാനം ആസ്വദിച്ചു.ഫൗസിയ അബൂബക്കറിന്റേതാണ് ഗാനത്തിലെ വരികള്‍.നവമാധ്യമത്തിലൂടെ പാടിയ ഒരു ഗാനം സംഗീത സംവിധായകന്‍ വിശ്വജിത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് സിനിമയില്‍ പാടന്‍ സൗമ്യക്ക് അവസരം ഒരുക്കിയത്.
പിണങ്ങോട് ഐശ്വര്യയില്‍ ശ്രീധരന്‍-സുചിത്ര ദമ്പതികളുടെ മകളാണ് സൗമ്യ.സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ്.ഭര്‍ത്താവ് മുട്ടില്‍ സ്വദേശി ബിജോയിയും മകള്‍ ശ്രദ്ധയും അടങ്ങുന്നതാണ് കുടുംബം.മൂന്നാം വയസുമുതല്‍ സംഗീതം പഠിക്കുന്ന സൗമ്യയുടെ ആദ്യഗുരു അമ്മയാണ്.നൃത്തവും അഭ്യസിച്ചിട്ടുണ്ട്.വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചായി അഞ്ചുവര്‍ഷം കലാതിലകമായിരുന്നു. വിവാഹശേഷം ദുബായിലായിരുന്ന കാലത്തു കൈരളി ടി.വിയുടെ ‘വോയ്‌സ് ഓഫ് യു.എ.ഇ 2014 പുരസ്‌കാരം നേടിയിട്ടുണ്ട്. ഓള്‍ ഇന്ത്യാ റേഡിയോ ബി ഹൈ ഗ്രേഡ് ആര്‍ട്ടിസ്റ്റും സംഗീത അധ്യാപികയുമായ സൗമ്യ കല്‍പറ്റയില്‍ സംഗീത സ്‌കൂള്‍ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published.

Social profiles