കരകൗശല വസ്തു നിര്‍മാണ-പ്രദര്‍ശന-വിപണന മേള നടത്തി

സുല്‍ത്താന്‍ബത്തേരി അല്‍ഫോന്‍സ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിര്‍മാണ-പ്രദര്‍ശന-വിപണന മേള പ്രിന്‍സിപ്പല്‍ ഡോ.കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

സുല്‍ത്താന്‍ബത്തേരി: അല്‍ഫോന്‍സ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സംരംഭകത്വ വികസന ക്ലബിന്റെയും തൃശൂര്‍ കരകൗശല സേവന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കരകൗശല വസ്തുക്കളുടെ നിര്‍മാണ-പ്രദര്‍ശന-വിപണന മേള നടത്തി. കരകൗശല പാരമ്പര്യത്തില്‍ വിദ്യാര്‍ഥികളിലും അധ്യാപകരിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. വിദഗ്ധര്‍ കരകൗശല വസ്തു നിര്‍മാണത്തില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിശീലനം നല്‍കി.
പ്രിന്‍സിപ്പല്‍ ഡോ.കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എച്ച്എസ്‌സി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.എം.വി. സജി അധ്യക്ഷത വഹിച്ചു. കോളജ് ലോക്കല്‍ മാനേജരും ബര്‍സാറുമായ ഫാ.വിന്‍സന്റ് പുതുശേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം പ്രതിനിധി ജി.എസ്. സ്മിത, ശ്രേയസ് പ്രതിനിധി ഷാജി, വൈസ് പ്രിന്‍സിപ്പല്‍ പ്രവീണ പ്രേമന്‍, സംഭരംഭകത്വ വികസന ക്ലബ് കോ ഓര്‍ഡിനേറ്റര്‍ നിന്‍സി സെബാസ്റ്റ്യന്‍, യൂണിയന്‍ ചെയര്‍മാന്‍ ബിജിന്‍ ബിജു എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles