ബഹ്‌റൈന്‍ ഗ്ലോബല്‍ മീറ്റിംഗ്: അഡ്വ.എ.ജെ.ആന്റണിക്ക് യാത്രയയപ്പ് നല്‍കി

കല്‍പറ്റ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ ഗ്ലോബല്‍ മീറ്റിംഗില്‍ പങ്കെടുക്കുന്ന വയനാട് ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ.എ.ജെ.ആന്റണിക്ക് യാത്രയയപ്പ് നല്‍കി. ഇതോടനുബന്ധിച്ചു സൗഹൃദ സംഗമവും കലാവിരുന്നും സംഘടിപ്പിച്ചു. കൈനാട്ടി പദ്മപ്രഭ ഗ്രന്ഥാലയത്തിലെ എം.പി.വീരേന്ദ്രകുമാര്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഫാ.ബെന്നി എടയത്തില്‍ അധ്യക്ഷത വഹിച്ചു.ഗഫൂര്‍ വെണ്ണിയോട്. ടി.വി.രവീന്ദ്രന്‍, ഷമീം പാറക്കണ്ടി. മൂസ കല്‍പറ്റ, രാജീവ് മേനോന്‍, ആഭ രമേശ്, ഇ.വി.അബ്രഹാം. പി.പ്രഭാകരന്‍ നായര്‍, സൈഫുല്ല വൈത്തിരി, ഇ.ടി.ഷഹര്‍ബാനു, ദീപ ഷാജി, അക്ബര്‍ അലി ഖാന്‍, ഇ.എം.തോമസ്, ആര്‍.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles