അങ്കണ്‍വാടി ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം

വിരമിക്കുന്ന എന്‍.വി.സൗദാമിനി, കെ.ജെ.മേരി എന്നിവര്‍ക്ക് ഇന്ത്യന്‍ നാഷണന്‍ അങ്കണ്‍വാടി എംപ്ലോയിസ് ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) നല്കിയ യാത്രയയപ്പ്

മാനന്തവാടി: കേരളത്തിലെ അങ്കണ്‍വാടി ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിച്ച് മിനിമം 21000 രൂപ ശമ്പളവും മറ്റ് ആനുകുല്യങ്ങളും നല്കണമെന്ന് ഇന്ത്യന്‍ നാഷണന്‍ അങ്കണ്‍വാടി എംപ്ലോയിസ് ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) എടവക മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എന്‍.വി.സൗദാമിനി, കെ.ജെ.മേരി എന്നിവര്‍ക്ക് മൊമന്റോ നല്കി കണ്‍വെന്‍ഷന്‍ ആദരിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി ടി.എ. റെജി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോര്‍ജ് പടക്കുട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. വിനോദ് തോട്ടത്തില്‍, ഗിരിജാ സുധാകരന്‍, ഇബ്രാഹിം മുതുകോടന്‍, ഷീന പോള്‍, എല്‍സമ്മ ജോയ്, ത്രേസ്യ.കെ.എ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles