കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടല്‍ രാഷ്ട്രീയം അവസാനിപ്പിക്കണം-കെ.കെ.അബ്രഹാം

മാനന്തവാടി പോസ്റ്റ് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ രാഷ്ട്രീയം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നു കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം. ബി.ജെ.പി സര്‍ക്കാരിന്റെ ഫാസിസ്റ്റ് അജണ്ടയ്്ക്കും വിവിധ സര്‍ക്കാര്‍ എജന്‍സികളെ ഉപയോഗിച്ച് രാഹുല്‍ഗാന്ധിയെ വേട്ടയാടുന്നതിനും എതിരെ കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്മുക്ത ഭാരതം സ്വപ്നം കാണുന്നവര്‍ ഒരു ഭാഗത്ത് രാജ്യത്തെ കൊള്ളയടിക്കുകയും മറുഭാഗത്ത് മതേതര ചേരിയിലെ നേതാക്കളെ വേട്ടയാടുകയുമാണ്. ഇതിനെ ജനാധിപത്യ വിശ്വാസികള്‍ ചെറുത്തുതോല്‍പിക്കുമെന്ന് അബ്രഹാം പറഞ്ഞു. അഡ്വ.എന്‍.കെ.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ.ജയലക്ഷ്മി, മംഗലശേരി മാധവന്‍ മാസ്റ്റര്‍, വി.വി.നാരായണവാര്യര്‍, ചിന്നമ്മ ജോസ്,എ.എം.നിശാന്ത്,പി.എം.ബെന്നി, ടി.എ.റെജി, ബൈജു തൊണ്ടര്‍നാട്, കമ്മന മോഹനന്‍, എം.ജി.ബിജു, എക്കണ്ടി മൊയ്തുട്ടി, എ.സുനില്‍, ജോര്‍ജ് പടക്കുട്ടില്‍, സണ്ണി ചാലിന്‍, പാറക്കല്‍ ജോസ്, ബെന്നി പനമരം എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles