ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് സ്‌കൂളില്‍ വായന വാരാചരണം

ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് സ്‌കൂളില്‍ വായന വാരാചണം കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സുകുമാരന്‍ ചാലിഗദ്ദ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് സ്‌കൂളില്‍ വായന വാരാചണം(വായന വസന്തം) തുടങ്ങി. കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സുകുമാരന്‍ ചാലിഗദ്ദ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എന്‍.എം.വര്‍ക്കി അധ്യക്ഷത വഹിച്ചു. വിവിധ സാഹിത്യകാരന്‍മാരുടെ കഥകളും കവിതകളും അദ്ദേഹം കുട്ടികള്‍ക്കു പരിചയപ്പെടുത്തി. അബ്ദുല്‍നാസര്‍ മാസ്റ്റര്‍ പി.എന്‍.പണിക്കര്‍ അനുസ്മരണം നടത്തി. പുസ്തക പരിചയം പരിപാടിക്ക് പി.എസ്.സൂര്യ നേതൃത്വം നല്‍കി. സിന്‍സി മാത്യു, ബിന്‍സി ബേബി, ജി.ദീപ, സി.എസ്.ശാലിനി എന്നിവര്‍ ഗോത്രകലകള്‍ പരിചയപ്പെടുത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles