പരിസ്ഥിതി ലോല മേഖല: കാട്ടിക്കുളത്ത് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

കാട്ടിക്കുളം പോസ്റ്റ് ഓഫീസിനു മുന്നില്‍ സര്‍വകക്ഷി ധര്‍ണ ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാട്ടിക്കുളം പോസ്റ്റ് ഓഫീസിലേക്കു സര്‍വകക്ഷി മാര്‍ച്ചും തുടര്‍ന്നു ധര്‍ണയും നടത്തി. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയില്‍നിന്നു ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടായിരുന്നു സമരം. ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.വി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.വി.സഹദേവന്‍, എ.കെ.ജയഭാരതി, എ.എം.നിഷാന്ത്, ഹാരിസ് കാട്ടിക്കുളം, ഫാ.ജോണ്‍ കുരുവിള, ടി.സി.ജോസഫ്, റുഖിയ സൈനുദ്ദീന്‍, ഡാനിയല്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. രണ്ടായിരത്തോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles