എ.കെ.എസ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

വയനാട് കലക്ടറേറ്റ് പടിക്കല്‍ എ.കെ.എസ് ധര്‍ണ സംസ്ഥാന പ്രസിഡന്റ് ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ:ആദിവാസി ഭൂമി, വീട്, തൊഴില്‍പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ക്ഷേമ സമിതി (എ.കെ.എസ്) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. എ.കെ.എസ് സംസ്ഥാന പ്രസിഡന്റ് ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.കെ.ശശീന്ദ്രന്‍, എ.കെ.എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി. വാസുദേവന്‍, വൈസ് പ്രസിഡന്റ് സീത ബാലന്‍, വി.കേശവന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എ.എം.പ്രസാദ് സ്വാഗതവും ട്രഷറര്‍ കെ.അച്ചപ്പന്‍ നന്ദിയും പറഞ്ഞു. സമരത്തിനുശേഷം എ.കെ.എസ് നേതാക്കള്‍ കലക്ടര്‍ക്കു അവകാശ പത്രിക സമര്‍പ്പിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles