സുഗതകുമാരി ഭൂമിക്കും അമ്മയ്ക്കും വേണ്ടി പാടിയ കവയിത്രി: ആലങ്കോട് ലീലാകൃഷ്ണന്‍

സുഗതകുമാരി സ്മാരക പുരസ്‌കാര വിതരണം തൃശിലേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വഹിക്കുന്നു.

കാട്ടിക്കുളം: ഭൂമിക്കും അമ്മയക്കും സ്ത്രീക്കും വേണ്ടി വേവലാതിയോടെ പാടിയ കവയിത്രിയാണ് സുഗതകുമാരിയെന്ന് സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍. വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കാളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയും ജില്ലയിലെ മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിന് ഏര്‍പ്പെടുത്തിയ സുഗതകുമാരി സ്മാരക പുരസ്‌കാരം തൃശിലേരി ഗവ.ഹയര്‍ സെക്കന്‍ഡറി സകൂളിന് സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ കവയിത്രിയായിരുന്നു സുഗതകുമാരിയെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. സുഗതകുമാരി അനുസ്മരണ പ്രഭാഷണം അദ്ദേഹം നടത്തി. കരിഞ്ഞാലി ജിയുപി സ്‌കൂളിനും തരിയോട് എഎസ്എല്‍പി സ്‌കൂളിനുമുള്ള പ്രോത്സാഹന സമ്മാന വിതരണവും അദ്ദേഹം നിര്‍വഹിച്ചു. തൃശിലേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങ് തിരുനെല്ലി പഞ്ചായത്തംഗം കെ.ജി. ജയ ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. ബാബു മൈലമ്പാടി, ഡോ.സുമ വിഷണുദാസ്, തോമസ് അമ്പലവയല്‍, രാജേഷ ്കൃഷ്ണന്‍, എം. ഗംഗാധരന്‍, കെ. സക്കീര്‍, അധ്യാപിക ഷംല എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ എ.പി. ഷീജ സ്വാഗതവും ഹെഡ്മാസ്റ്റര്‍ കെ.കെ. സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളുടെ നൃത്തശില്‍പം അരങ്ങേറി.

0Shares

Leave a Reply

Your email address will not be published.

Social profiles