വയനാട് കാര്‍ണിവല്‍ തുടങ്ങി

പനമരത്ത് വയനാട് കാര്‍ണിവല്‍ ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

പനമരം: സാംസ്‌കാരിക, വാണിജ്യ, സാമൂഹിക, വിനോദ, വിദ്യാഭ്യാസ മേഖലകളെ കോര്‍ത്തിണക്കി വയനാട് ചേബര്‍ ഓഫ് കൊമേഴ്‌സും ഓര്‍ബിറ്റ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനും സംയുക്തമായി നടത്തുന്ന വയനാട് കാര്‍ണിവല്‍ തുടങ്ങി. 31 വരെ നീളുന്ന കാര്‍ണിവല്‍ ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. വയനാട് ചേബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫാ.വര്‍ഗീസ് മറ്റമന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂര്‍ കാട്ടി, പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസിയ, റിട്ട.ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. സുബൈര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സജേഷ് സെബാസ്റ്റ്യന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.ടി. ഇസ്മയില്‍, ഓര്‍ഗനൈസിംഗ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ അഡ്വ.ഈശോ എം. ചെറിയാന്‍, കണ്‍വീനര്‍ ജേക്കബ് സി. വര്‍ക്കി, പൊതുപ്രവര്‍ത്തകരായ ടി.എം. ഉമ്മര്‍, സി.എം. ശിവരാമന്‍, ഷാജി ചെറിയാന്‍, സിനോ പാറക്കാല, കുനിയന്‍ അസീസ്, ആലി പനമരം എന്നിവര്‍ പ്രസംഗിച്ചു.
വനിതകള്‍ക്കു വടംവലി മത്സരം, ഗാന സന്ധ്യകള്‍, വിദ്യാഭ്യാസ സെമിനാര്‍, ഫാഷന്‍ ഷോ, മ്യൂസിക് ഫെസ്റ്റ്, ഗോത്രകലകാരന്‍മാരുടെ സംഗമങ്ങള്‍, മാധ്യമ സെമിനാര്‍, ഭിന്നശേഷി വിദ്യാര്‍ഥികളുടെ കലാസംഗമം, ഫുഡ് ഫെസ്റ്റ് തുടങ്ങിയവ കാര്‍ണിവലിന്റെ ഭാഗമാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles