ഹയര്‍ സെക്കന്‍ഡറി: വയനാട്ടില്‍ 535 പേര്‍ക്കു എല്ലാ വിഷയങ്ങളിലും എ പ്ലസ്

കല്‍പറ്റ: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വയനാട്ടില്‍ 535 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി. രണ്ടു വിദ്യാലയങ്ങളില്‍ 100 ശതമാനമാണ് വിജയം. 9,678 പേരാണ് ജില്ലയില്‍ പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്തത്. 325 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയില്ല. പരീക്ഷയ്ക്കു ഇരുന്നതില്‍
7,021 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. 75.07 ആണ് ജില്ലയില്‍ വിജയ ശതമാനം. ജില്ലയില്‍ 36 ഗവ.സ്‌കൂളുകളിലും 20 എയ്ഡഡ് സ്‌കൂളുകളിലും നാല് അണ്‍ എയ്ഡഡ് സ്‌കൂളുകളിലുമാണ് ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍. 46 കുട്ടികളെ പരീക്ഷയ്ക്കിരുത്തിയ അമ്പുകുത്തി എം.ജി.എം സ്‌കൂളിലും 14 പേര്‍ പരീക്ഷ എഴുതിയ പൂമല സെന്റ് തോമസ് സ്‌പെഷ്യല്‍ സ്‌കൂളിലുമാണ് നൂറു ശതമാനം വിജയം. സംസ്ഥാനത്ത് 17 വിദ്യാലയങ്ങളിലാണ് 30ല്‍ കുറവ് വിജയ ശതമാനം. ഇതില്‍ മൂന്നെണ്ണം ജില്ലയിലാണ്. നീര്‍വാരം (29.88 ശതമാനം), കൊയിലേരി(28.57), എടത്ത(18.75) ഗവ.സ്‌കൂളുകളാണ് വിജയശതമാനത്തില്‍ ജില്ലയില്‍ ഏറെ പിന്നിലായത്. സംസ്ഥാനതലത്തില്‍ ഏറ്റവും കുറവ് വിജയ ശതമാനവും ജില്ലയിലാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles