കയാക്കിംഗ്: മാനന്തവാടി പുഴയില്‍ ട്രയല്‍ റണ്‍ നടത്തി

മാനന്തവാടി പുഴയില്‍ നടന്ന കയാക്കിംഗ് ട്രയല്‍ റണ്‍.

കല്‍പറ്റ:സാഹസിക ടൂറിസം വികസനത്തിന്റെ ഭാഗമായി മാനന്തവാടി പുഴയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കയാക്കിംഗ് തുടങ്ങുന്നു. ഇതിന്റെ ഭാഗമായി ട്രയല്‍ റണ്‍ നടത്തി. ഒന്നും രണ്ടും വീതം ആളുകള്‍ക്ക് യാത്രചെയ്യാവുന്ന കയാക്കുകളാണ് ട്രയല്‍ റണ്ണില്‍ പങ്കെടുത്തത്. നിലവില്‍ വയനാട്ടില്‍ പൂക്കോട്, കര്‍ലാട് തടാകങ്ങളില്‍ കയാക്കിംഗ് സൗകര്യമുണ്ട്.
ഡി.ടി.പി.സി, സാഹസിക ടൂറിസം കൂട്ടായ്മകളായ മഡി ബൂട്‌സ് വയനാട്, പാഡില്‍ മങ്ക്‌സ് കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ട്രയല്‍ റണ്‍. പഴശ്ശി പാര്‍ക്കില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ഉപകാരപ്പെടുന്ന രീതിയിലായിരിക്കും പുഴയില്‍ കയാക്കിംഗ്. കുത്തൊഴുക്ക് കുറഞ്ഞ നദികളില്‍ നടത്താറുള്ള സിറ്റ് ഓണ്‍ ടോപ്പ് കയാക്കിംഗാണ് മാനന്തവാടിയില്‍ പ്രാവര്‍ത്തികമാക്കുന്നത്. കൂടുതല്‍ മുന്നൊരുക്കം നടത്തി സഞ്ചാരികള്‍ക്കായി കയാക്കിംഗ് ആരംഭിക്കുമെന്ന് ഡി.ടി.പി.സി അധികൃതര്‍ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, വാര്‍ഡ് കൗണ്‍സിലര്‍ വി.ഡി.അരുണ്‍കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി കെ.ജി.അജേഷ്, ബിജു ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഒ.ആര്‍.കേളു എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി തുടങ്ങിയവര്‍ പാര്‍ക്കിന് സമീപം പുഴയില്‍ ഒരു കിലോമീറ്റര്‍ കയാക്കിംഗ് നടത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles