കേന്ദ്ര സര്‍ക്കാരിന്റേത് വേട്ടയാടല്‍ രാഷ്ട്രീയം-പി.പി.ആലി

കല്‍പറ്റ ഇന്‍കം ടാക്‌സ് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ കെ.പി.സി.സി മെംബര്‍ പി.പി.ആലി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വേട്ടയാടല്‍ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി മെംമ്പര്‍ പി.പി.ആലി. ബി.ജെ.പി.സര്‍ക്കാരിന്റെ ഫാസിസ്റ്റ് അജണ്ടയിലും സര്‍ക്കാര്‍ എജന്‍സികളെ ഉപയോഗിച്ച് ദേശീയ നേതാക്കളെ വേട്ടയാടുന്നതിലും പ്രതിഷേധിച്ച് ദേശവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്‍കം ടാക്സ് ഓഫീസിലേക്ക് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്‍പറ്റ അധ്യക്ഷത വഹിച്ചു. സി.ജയപ്രസാദ്, ജി.വിജയമ്മ ടീച്ചര്‍, കെ.കെ.രാജേന്ദ്രന്‍, പി.വിനോദ്കുമാര്‍, കെ. അജിത, എസ്.മണി, കെ.ശശികുമാര്‍, എം.പി.മജീദ്, ഒ.പി.മുഹമ്മദുകുട്ടി, ആയിഷ പള്ളിയാല്‍, പി.രാജാറാണി, ഡിന്റോ ജോസ്, ഹര്‍ഷല്‍ കോണാടന്‍, സന്തോഷ് കൈനാട്ടി, വി.നൗഷാദ്, ഷബ്നാസ് തന്നാനി, ടി.ജെ.ആന്റണി, കാരാടന്‍ സലീം, ഇ.സുനീര്‍, ഗിരിജ മടിയൂര്‍കുനി, ഷേര്‍ളി ജോസ്, മാടായി ലത്തീഫ്, ഫാത്തിമ സുഹറ, മുഹമ്മദ് ഫെബിന്‍, രഞ്ജിത്ത് ബേബി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles