ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മിന്നുന്ന വിജയവുമായി കണിയാമ്പറ്റ ജി.എം.ആര്‍.എച്ച്.എസ്.എസ്

കല്‍പറ്റ: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ഗേള്‍സ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മിന്നുന്ന വിജയം. പരീക്ഷ എഴുതിയ 51 വിദ്യാര്‍ഥിനികളില്‍ 50 പേരും ഉപരിപഠനത്തിനു അഹര്‍ഹത നേടി. രണ്ടു പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. 34 പേര്‍ക്കു 80 ശതമാനത്തിനു മുകളിലാണ് മാര്‍ക്ക്. ഉപരിപഠന യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ഥിനികളെയും പി.ടി.എ അഭിനന്ദിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles