‘അഗ്നിപഥ് ഇന്ത്യന്‍ ആര്‍മിയെ ഹിന്ദു ആര്‍മിയാക്കാനുള്ള ഗൂഢ പദ്ധതി’

കല്‍പ്പറ്റ: ഇന്ത്യന്‍ ആര്‍മിയെ ഹിന്ദു ആര്‍മിയാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അഗ്നിപഥ് പദ്ധതിയെന്നു സി.പി.ഐ(എം.എല്‍) റെഡ് സ്്റ്റാര്‍ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സേന ചരിത്രപരമായിത്തന്നെ ആര്‍ജിച്ച വൈവിധ്യം ഇല്ലാതാക്കുകയാണ് പദ്ധതി ലക്ഷ്യം. സൈന്യത്തിലെ മ്ര്രദാസ്, സിഖ് റെജിമെന്റുകള്‍ പ്രാദേശികവും വംശീയവുമായ സ്വത്വങ്ങളുടെ നേര്‍സാക്ഷ്യങ്ങളാണെന്നു യോഗം അഭിപ്രായപ്പെട്ടു. അഗ്നിപഥ് പദ്ധതിക്കെതിരെ സമരം ചെയ്യുന്ന യുവാക്കള്‍ക്കെതിരായ പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ടു. സംസ്ഥാന സമിതിയംഗം പി.എം.ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി.പ്രകാശ്, എം.കെ.ഷിബു, പി.ടി.പ്രേമാനന്ദ്, രാജന്‍ പൂമല, കെ.പ്രേംനാഥ്, കെ.ജി. മനോഹരന്‍, ബിജി ലാലിച്ചന്‍, കെ.ആര്‍.അശോകന്‍, ബാബു കുറ്റിക്കൈത എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles