മാതമംഗലം സ്‌കൂളിലെ നിര്‍മാണങ്ങള്‍ ഉദ്ഘാടനം ചെയ്തു

മാതമംഗലം ഗവ.സ്‌കൂളില്‍ പുതിയ നിര്‍മിതകള്‍ ജില്ലാ പഞ്ചായത്ത് ചീരാല്‍ ഡിവിഷന്‍ മെംബര്‍ അമല്‍ ജോയ് ഉദ്ഘാടനം ചെയ്യുന്നു.

സുല്‍ത്താന്‍ ബത്തേരി: മാതമംഗലം ഗവ.സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച ഒമ്പതു ലക്ഷം രൂപ വിനിയോഗിച്ചു നടത്തിയ നിര്‍മാണങ്ങളുടെ ഉദ്ഘാടനം ഡിവിഷന്‍ മെംബര്‍ അമല്‍ ജോയി ഉദ്ഘാടനം ചെയ്തു.
നൂല്‍പ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി.ദീപ്തി, പി.ടി.എ പ്രസിഡന്റ് സി.അനില്‍, നൂല്‍പ്പുഴ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മിനി സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles