സൗജന്യ പഠനസഹായ കിറ്റ് വിതരണം

കല്‍പറ്റ: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി, കേരള ആട്ടോ മൊബൈല്‍ വര്‍ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി എന്നിവയില്‍ അംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് പഠനസഹായത്തിനു ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍, രണ്ട് നോട്ട്ബുക്ക് എന്നിവയടങ്ങുന്ന കിറ്റ് സൗജന്യമായി നല്‍കുന്നു. ഇതിനുള്ള അപേക്ഷ kmtwwfb.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ പൂരിപ്പിച്ച് ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രം സഹിതം wyd.kmtwwfb@kerala.gov.in എന്ന ഇ മെയില്‍ വിലാസത്തിലും ജില്ലാ ഓഫീസില്‍ നേരിട്ടും 25നു മുമ്പ് നല്‍കാം. വിശദ വിവരത്തിനു ഫോണ്‍: 04936 206355.

0Shares

Leave a Reply

Your email address will not be published.

Social profiles