ഇ.എസ്.ആമിക്ക് സാഹിത്യവേദി കഥാ പുരസ്‌കാരം

Read Time:1 Minute, 2 Second

ആമി

പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സാഹിത്യവേദിയുടെ രണ്ടാമത് സാഹിത്യ പുരസ്‌കാരത്തിനു തൃശൂര്‍ മതിലകം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഇ.എസ്. ആമിയെ തെരഞ്ഞെടുത്തു. 5,001 രൂപയും ഫലകവും പ്രശസ്തി പത്രവും പുസ്തകങ്ങളും അടങ്ങുന്ന പുരസ്‌കാരം 17ന് സ്‌കൂള്‍ അങ്കണത്തില്‍ നടത്തുന്ന ചടങ്ങില്‍ എഴുത്തുകാരന്‍ പി.കെ. പാറക്കടവ് സമര്‍പ്പിക്കും. സംസ്ഥാനതലത്തില്‍ നടത്തിയ മത്സരത്തില്‍ ‘കരുതിയിരിക്കുക എന്റെ വിശപ്പിനെ, എന്റെ കോപത്തെയും’ എന്ന കഥയാണ് ആമിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. നാടക പ്രവര്‍ത്തകനായ സുധീഷ് അമ്മവീടിന്റെയും ജിതിയുടെയും മകളാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles