പരിസ്ഥിതി ലോല മേഖല : ബത്തേരിയില്‍ സി.പി.ഐ പ്രതിഷേധ മഹാഗ്‌നി ഇന്ന്

സുല്‍ത്താന്‍ ബത്തേരി: സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു ഉച്ചകഴിഞ്ഞു മൂന്നിനു ബത്തേരി ടൗണില്‍ പ്രകടനവും സ്വതന്ത്രമൈതാനിയില്‍ പ്രതിഷേധ മഹാഗ്നി തെളിയിക്കലും നടത്തും. പ്രകടനം കോട്ടക്കുന്ന് കവലയില്‍ ആരംഭിച്ച് നഗരം ചുറ്റി സ്വതന്ത്രമൈതാനിയില്‍ സമാപിക്കും. പ്രതിഷേധ മഹാഗ്നി പാര്‍ട്ടി ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്യും. കാടിന്റെ പേരില്‍ നാടിനെ കീഴ്‌പ്പെടുത്തരുതെന്ന മുദ്രവാക്യം പ്രവര്‍ത്തകര്‍ ഉയര്‍ത്തും.

0Shares

Leave a Reply

Your email address will not be published.

Social profiles