എം.എസ്.എഫ് ഹരിത ജില്ലാ സെക്രട്ടറിക്ക് എ പ്ലസിന്റെ തിളക്കം

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഹരിത വയനാട് ജില്ലാ സെക്രട്ടറി നവാ നാസ്്‌ലിന് സാദിഖലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കുന്നു

സുല്‍ത്താന്‍ ബത്തേരി: എം.എസ്.എഫിന്റെ വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിത വയനാട് ജില്ലാ സെക്രട്ടറി നവാ നാസ്്‌ലിന് പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്. മൂലങ്കാവ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നാണ് സയന്‍സ് വിഭാഗത്തില്‍ നവ മികച്ച വിജയം നേടിയത്. ഹരിത പഞ്ചായത്ത് ഭാരവാഹിയായാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ആരംഭം. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായി ഉന്നത പഠനം നടത്തി, വയനാടിന്റെ ആരോഗ്യരംഗത്ത് സേവനമനുഷ്ടിക്കണമെന്നാണ് നവയുടെ സ്വപ്‌നം. ഇന്നലെ കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നവക്ക് ഹരിതയുടെ ഉപഹാരം കൈമാറിയിരുന്നു. മലബാര്‍ ഗോള്‍ഡ് കല്‍പറ്റ ഷോറൂം ഹെഡ് വി.എം അബൂബക്കറിന്റെയും ഷിംനയുടെയും മകളാണ്. സഹോദരന്‍: അഭിന്‍ റയാന്‍.ന്‍.

0Shares

Leave a Reply

Your email address will not be published.

Social profiles