നീനു മോഹനെ ആദരിച്ചു

Read Time:1 Minute, 34 Second

സംസ്ഥാന സര്‍ക്കാരിന്റെ ഡോ.അംബേദ്കര്‍ മാധ്യമ പുരസ്‌കാരം നേടിയ ‘മാതൃഭൂമി’ ലേഖിക നീനു മോഹനെ കൈനാട്ടി പദ്മപ്രഭ ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രന്‍ പൊന്നാടയണിയിക്കുന്നു.

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ ഡോ.അംബേദ്കര്‍ മാധ്യമ പുരസ്‌കാരം നേടിയ ‘മാതൃഭൂമി’ ലേഖിക നീനു മോഹനെ കൈനാട്ടി പദ്മപ്രഭ ഗ്രന്ഥാലയത്തില്‍ ‘പാട്ടരുവി’ പരിപാടിയുടെ ഭാഗമായി നടത്തിയ പ്രേംനസീര്‍ അനുസ്മരണത്തില്‍ ആദരിച്ചു. ‘പാട്ടരുവി’ ജനറല്‍ കണ്‍വീനര്‍ എസ്.സി. ജോണ്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രന്‍ പൊന്നാടയണിയിച്ചു. നീനു മോഹന്‍ പ്രേംനസീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥാലയം സെക്രട്ടറി കെ. പ്രകാശന്‍, വൈസ് പ്രസിഡന്റ് ഇ. ശേഖരന്‍, ജോയിന്റ് സെക്രട്ടറി സി. അബ്ദുള്‍സലാം, വി.കെ. സജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രേംനസീര്‍ അഭിനയിച്ച സിനിമകളിലെ ഗാനങ്ങള്‍
എം.ജി. അല്‍ഫോന്‍സ, ഐ. ശ്രീജ, സി. വേണു, അനീഷ് ജോസ്, ഡി.എന്‍. ദേവദാസ്, കെ.പി. രവീന്ദ്രന്‍, കെ. ഗോപിനാഥ്, പ്രേംജിത്ത് തുടങ്ങിയവര്‍ ആലപിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles