കുന്താണി സ്‌കൂളില്‍ കഥകള്‍ക്കായി ഒരു വീട്

കുന്താണി ഗവ.എല്‍.പി സ്‌കൂളിലെ കഥവീട്

സുല്‍ത്താന്‍ ബത്തേരി: ‘കഥവീട് – കഥകള്‍ക്കായ് ഒരിടം’ പദ്ധതിയുമായി കുന്താണി ഗവ.എല്‍.പി സ്‌കൂള്‍. കുട്ടികള്‍ വായിച്ചതും കേട്ടതുമായ കഥകള്‍ വീടുകളുടെ രൂപത്തില്‍ എഴുതി തയ്യാറാക്കിയത് എല്ലാവരും കഥവീട്ടില്‍ തൂക്കിയിടുകയും നിരവധി സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്താണ് കഥവീട് സജീവമാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം എഴുത്തുകാരിയും റിട്ട. അധ്യാപികയുമായ അഞ്ജലി എന്‍.പി നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് പി.പി ഗീത ടീച്ചര്‍, അധ്യാപകരായ മാണിക്കുഞ്ഞ് ഒ.പി, ബിന്ദു കെ.ജോസ്, അനിഷമോള്‍ വി.എ, സനിത ടി.സി, ശാലിനി, ഷഹല എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles