ബഫര്‍ സോണ്‍: കെ.സി.വൈ.എം റിലേ സമരം തുടരുന്നു

ബഫര്‍ സോണ്‍ പ്രഖ്യാപനത്തിനെതിരെ കെ.സി.വൈ.എം കല്‍പ്പറ്റ മേഖല നടത്തുന്ന റിലേ സമരത്തില്‍ നിന്ന്

കല്‍പറ്റ: മൃഗസംഖ്യ നിയന്ത്രിച്ച് കര്‍ഷകരെ രക്ഷിക്കണം എന്ന പ്രമേയത്തില്‍ ബഫര്‍ സോണ്‍ പ്രഖ്യാപനത്തിനെതിരെ കെ.സി.വൈ.എം കല്‍പ്പറ്റ മേഖല നടത്തുന്ന റിലേ സമരം തുടരുന്നു. സമരത്തിന്റെ രണ്ടാം ദിനത്തില്‍ എടപ്പെട്ടി, തൃക്കൈപ്പറ്റ,കളത്തു വയല്‍,ഇടവക പ്രതിനിധികള്‍ അണിനിരന്നു. ജീവിക്കാനുള്ള മൗലിക അവകാശ ലംഘനമാണ് മൃഗപക്ഷത്ത് നിന്നുള്ള നിയമ നിര്‍മ്മാണത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്നും മൃഗസംഖ്യ നിയന്ത്രണമാണ് കര്‍ഷക രക്ഷയ്ക്ക് അനിവാര്യമെന്നും സമരം ഉദ്ഘാടനം ചെയ്ത അഡ്വ. ഡോ. തോമസ് ജോസഫ് തേരകം അഭിപ്രായപ്പെട്ടു.
ഇത് മനുഷ്യ മൃഗങ്ങളുടെ വിളയാട്ട കാലമാണെന്ന് ഫാ. ജോജോ ഔസേപറമ്പില്‍ പറഞ്ഞു. വയനാടിന്റെ വിനാശം കുറിക്കുന്ന കര്‍ഷക വിരുദ്ധ കരിനിയമങ്ങള്‍ തിരുത്തപ്പെടണം എന്ന് സമരം ആഹ്വാനം ചെയ്തു. ഫാ. സുനില്‍ മഠത്തില്‍, കുര്യന്‍ തൃക്കൈപറ്റ, റ്റിബിന്‍,അയോമി എടപ്പെട്ടി,അഡ്വ. ഫാ.റെജി, ഫാ. അഗസ്റ്റിന്‍ ചിറക്കത്തോട്ടത്തില്‍, ജയിംസ് തൃകൈപ്പറ്റ,സി. ജാന്‍സി പോള്‍,സി. അര്‍പ്പിത, ജോണ്‍ നടക്കല്‍ പ്രസംഗിച്ചു. റിലേ സമരത്തിന്റെ മൂന്നാം ദിനത്തില്‍ നെടുമ്പാല,ചൂരല്‍ മല, കുന്നമ്പറ്റ,പുഴമുടി ഇടവക പ്രതിനിധികള്‍ അണിചേരും.

0Shares

Leave a Reply

Your email address will not be published.

Social profiles