ഏകപാത്ര നാടകോത്സവം: സംഘാടക സമിതി രൂപീകരിച്ചു

ല്‍പറ്റ: സംഗീത നാടക അക്കാദമിയും നേതി ഫിലിം സൊസൈറ്റിയും സംയുക്തമായി കോട്ടത്തറയില്‍ നടത്തുന്ന ഏക പാത്ര നാടകോത്സവത്തിനു സംഘാടക സമിതി രൂപീകരിച്ചു. ഇതിനായി കോട്ടത്തറ നായനാര്‍ കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പി.പി. റെനീഷ്(ചെയര്‍മാന്‍), ബ്ലോക്ക് പഞ്ചായത്തംഗം ജോസ് പാറപ്പുറം, വാര്‍ഡ് മെംബര്‍ പി. സുരേഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശാന്ത ബാലന്‍ (വൈസ് ചെയര്‍മാന്‍), നേതി ഫിലിം സൊസൈറ്റി പ്രതിനിധി സതീഷ് ബാബു(വൈസ് ചെയര്‍മാന്‍മാര്‍), വേലായുധന്‍ കോട്ടത്തറ(ജനറല്‍ കണ്‍വീനര്‍), ഷിബു കുറുമ്പമഠം, എം.സുമേഷ്, എം.സി.സത്യന്‍(ജോയിന്റ് കണ്‍വീനര്‍മാര്‍), എം.ഗോപാലകൃഷ്ണന്‍(ട്രഷറര്‍), സി.ആര്‍.രാധാകൃഷ്ണന്‍ (പ്രോഗ്രാം കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജൂലൈ 16 മുതല്‍ 20 വരെ നായനാര്‍ കമ്മ്യൂണിറ്റി ഹാളിലാണ് നാടകോത്സവം.

0Shares

Leave a Reply

Your email address will not be published.

Social profiles