‘വീണ്ടും രാഹുല്‍’: വീഡിയോഗാനം പ്രകാശനം ചെയ്തു

Read Time:1 Minute, 29 Second

കെപിസിസി സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റി ‘വീണ്ടും രാഹുല്‍’ എന്ന പേരില്‍ തയാറാക്കിയ വീഡിയോഗാനം കല്‍പ്പറ്റയില്‍ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ പ്രകാശനം ചെയ്യുന്നു.

കല്‍പ്പറ്റ: ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അഭിവാദനവുമായി കെപിസിസി സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റി ‘വീണ്ടും രാഹുല്‍’ എന്ന പേരില്‍ തയാറാക്കിയ വീഡിയോഗാനം ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ പ്രകാശനം ചെയ്തു. ശ്രീജി ജോസഫ് ആദ്യ കോപ്പി സ്വീകരിച്ചു.
സാഹിതി ജില്ലാ പ്രസിഡന്റ് സുരേഷ്ബാബു വാളല്‍ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി.പി. ആലി, ഡിസിസി വൈസ് പ്രസിഡന്റ് ഒ.വി. അപ്പച്ചന്‍, സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മടപ്പള്ളി, ഗാനരചയിതാവ് സലീം താഴത്തൂര്‍, ബിനു മാങ്കുട്ടത്തില്‍, സുന്ദര്‍രാജ് എടപ്പെട്ടി, കെ. പദ്മനാഭന്‍, ഒ. ജെ. മാത്യു, വിനോദ് തോട്ടത്തില്‍, വയനാട് സക്കറിയാസ്, രമേശന്‍ മാണിക്യന്‍, ടി.എ. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles