മത്സര ഓട്ടത്തിന് പിടിവീഴും;
ഓപറേഷന്‍ റെയ്‌സുമായി എം.വി.ഡി

കല്‍പറ്റ: വാഹനങ്ങളുടെ മത്സര ഓട്ടം, അപകട മരണം എന്നിവ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുനിരത്തുകളില്‍ മത്സര ഓട്ടം നടത്തുന്നവരെ പിടികൂടുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് ഓപറേഷന്‍ റെയ്‌സ് എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുന്നു. ജൂലൈ അഞ്ചു വരെ റോഡില്‍ മത്സരയോട്ടം നടത്തുന്നവരെ കേന്ദ്രീകരിച്ച് പരിശോധന നടത്തും. പിടിയിലാകുന്നവരുടെ ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍, കോടതി നടപടികള്‍ എന്നിവ സ്വീകരിക്കും. വാഹന പരിശോധനയുള്ള റോഡുകളില്‍ നിന്നും വ്യതിചലിച്ച് മറ്റു റോഡുമാര്‍ഗം വഴി രക്ഷപ്പെടുന്നത് ശ്രദ്ധയില്‍പ്പെടുന്ന പൊതുജനങ്ങള്‍ക്ക് വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ കാണുന്ന വിധം വീഡിയോ ആയോ ചിത്രങ്ങളായോ എം.വി.ഡി കണ്‍ട്രോള്‍ റൂം നമ്പറായ 9188963112 ലേക്കോ, ൃീേല12.ാ്‌റ2@സലൃമഹമ.ഴീ്.ശി എന്ന ഈ മെയിലിലേക്കോ അയയ്ക്കാം.

0Shares

Leave a Reply

Your email address will not be published.

Social profiles