നീര്‍പക്ഷി സര്‍വേ: വയനാട്ടില്‍ ചൂളന്‍ എരണ്ടയുടെ എണ്ണം കുറയുന്നു

Read Time:4 Minute, 9 Second

ചൂളന്‍ എരണ്ട

കല്‍പറ്റ: വയനാട്ടില്‍ നീര്‍പക്ഷി വൈവിധ്യം സമ്പന്നം. ഏഷ്യന്‍ വാട്ടര്‍ഫൗള്‍ സെന്‍സസിന്റെ ഭാഗമായി കേരള ബേര്‍ഡ് മോണിറ്ററിംഗ് നെറ്റ്‌വര്‍ക്ക് നടത്തിയ തണ്ണീര്‍ത്തട പക്ഷി സര്‍വേയില്‍ ജില്ലയില്‍ ആദ്യമായി ചാരത്തലയന്‍ തിത്തിരി(gray headed lapwing), കയല്‍പരുന്ത് (steppe eagle),പാമ്പ് പരുന്ത്(short toed snake ea-gle)എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തണ്ണീര്‍ത്തടങ്ങളിലടക്കം 100ല്‍പരം പക്ഷി ഇനങ്ങളെ സര്‍വേയില്‍ കാണാനായി.

പച്ച എരണ്ട


സോഷ്യല്‍ ഫോറസ്ട്രി വിഭാഗം, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല എന്നിവയുമായി സഹകരിച്ച് ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ്‌ലൈഫ് ബയോളജിയാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയത്. കാരാപ്പുഴ അണയും പരിസരപ്രദേശങ്ങളും, ആറാട്ടുതറ, വള്ളിയൂര്‍ക്കാവ്, പനമരം നെല്‍വയലുകള്‍, വയനാട് വന്യജീവി സങ്കേതത്തിലെ അമ്മവയല്‍, ഗോളൂര്‍ എന്നിവിടങ്ങളിലാണ് സര്‍വേ നടന്നത്.
വെറ്ററിനറി സര്‍വകലാശാല, പൂക്കോട് എന്‍.എസ്.എസ് വളണ്ടിയേഴ്‌സ്, മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്, മേപ്പാടി ജര്‍ഡന്‍സ് ബെര്‍ഡിംഗ് ക്ലബ്, സോഷ്യല്‍ മീഡിയ കൂട്ടായ്മയായ വയനാട് ബെര്‍ഡേഴ്‌സ് എന്നിവയെ പ്രതിനിധാനം ചെയ്ത് 42 പേര്‍ സര്‍വേയില്‍ പങ്കാളികളായി.

താമരക്കോഴി


ദേശാടന പക്ഷികളായ ചരത്തലയന്‍ തിത്തിരി(gray headed lapwing ),വെള്ളക്കൊക്കാന്‍ കുളക്കോഴി(eurasian cotot), പട്ടക്കോഴി(eurasian moorhen), ചാരമുണ്ടി(gray heron), ചെന്തലയന്‍ അരിവാള്‍ക്കൊക്കന്‍(red naped ibsi), കൊമ്പന്‍ കുയില്‍ എന്നിവയെ സര്‍വേയില്‍ കാണാനായെന്ന് ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സി.കെ.വിഷ്ണുദാസ് പറഞ്ഞു.
പച്ചഎരണ്ട (cotton pygmy goose),വാലന്‍ താമരക്കോഴി (pheasant tailed jacana),പുള്ളിച്ചുണ്ടന്‍ താറാവ്(indian spot billed duck), ചെറിയ നീര്‍കാക്ക(little cormoratn), താമരക്കോഴി (gray headed swamphen) തുടങ്ങിയ തദ്ദേശീയ ഇനം പക്ഷികളും സര്‍വേ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.
വര്‍ധിച്ച വൈവിധ്യത്തിനിടയിലും പക്ഷികളുടെ മൊത്തത്തിലുള്ള എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ടായതായി വിഷ്ണുദാസ് പറഞ്ഞു.

പുള്ളിച്ചുണ്ടന്‍ താറാവ്

സര്‍വേയില്‍ 1,425 പക്ഷികളെയാണ് എണ്ണി തിട്ടപ്പെടുത്താന്‍ കഴിഞ്ഞത്. കഴിഞ്ഞ തവണ ഇത് 1,621 ആയിരുന്നു. കാരാപ്പുഴ അണയിലും പരിസര പ്രദേശങ്ങളിലും ചൂളന്‍ എരണ്ടയുടെ(lesser whistling duck)എണ്ണം കുറയുകയാണ്. ആവാസ വ്യവസ്ഥയുടെ തകറാറിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്ന് സര്‍വേ സംഘത്തില്‍പ്പെട്ടവര്‍ പറഞ്ഞു. കാരാപ്പുഴ റിസര്‍വോയറുമായി ബന്ധപ്പെട്ടുകിടക്കുന്ന ആഴം കുറഞ്ഞ ജലാശയങ്ങളെ ചുറ്റിപ്പറ്റിയാണ് വയനാട്ടിലെ തണ്ണീര്‍ത്തട ആവാസവ്യവസ്ഥ നിലകൊള്ളുന്നതെന്ന് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം.ടി.ഹരിലാല്‍ പറഞ്ഞു. തുടര്‍ച്ചയായ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത വ്യക്തമാക്കുന്നതാണ് സര്‍വേ ഫലമെന്ന് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല പ്രിവന്റീവ് മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ആര്‍.എല്‍.രതീഷ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles