ചുരത്തിലേക്കു ചാഞ്ഞുനിന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റി

വൈത്തിരി: താമരശ്ശേരി ചുരത്തിലേക്കു ചാഞ്ഞുനിന്ന മരക്കൊമ്പുകളും വള്ളിപ്പടര്‍പ്പുകളും ചുരം സംരക്ഷണ സമിതി മുറിച്ചുമാറ്റി. ലക്കിടിക്കും അടിവാരത്തിനും ഇടയില്‍ വലിയ വാഹനങ്ങളുടെ സൈഡ് ഗ്ലാസുകളില്‍ തട്ടുന്ന സ്ഥിതിയിലായിരുന്ന വൃക്ഷച്ചില്ലകളും മറ്റുമാണ് മുറിച്ചത്. ഇതോടെ വാഹനങ്ങളുടെ സുഗമ യാത്രയ്ക്കുള്ള തടസ്സങ്ങളിലൊന്നു ഒഴിവായി. സമിതി ജനറല്‍ സെക്രട്ടറി ഷൗക്കത്ത് എലിക്കാട്, എം.പി.സതീഷ്, എം.പി.ഷമീര്‍, നൗഷാദ്, കെ.മുജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles