മുണ്ടക്കൈ ഗവ.എല്‍പി സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷം സമാപനം 27ന്

Read Time:2 Minute, 29 Second

സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന മുണ്ടക്കൈ ഗവ.എല്‍പി സ്‌കൂള്‍.

മുണ്ടക്കൈ: ഗവ.എല്‍പി സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷം 27ന് സമാപിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന്
‘ഓര്‍മച്ചെപ്പ്’ എന്ന പേരില്‍ നടത്തുന്ന വയോജന സംഗമം ഡോ.ചുമ്മാര്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സെന്റിനല്‍ റോക്ക് എസ്‌റ്റേറ്റ് വെല്‍ഫയര്‍ ഓഫീസര്‍ പി.കെ. ഷിനു പ്രസംഗിക്കും.
വൈകുന്നേരം അഞ്ചിന് സാംസ്‌കാരിക സമ്മേളനം അഡ്വ.ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മേപ്പാടിപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു പ്രതിഭകളെ ആദരിക്കും. ഡോ.ബോബി ചെമ്മണ്ണൂര്‍ വിശിഷ്ടാതിഥിയാകും. മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ രാമസ്വാമി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ നാസര്‍, രാജു ഹെജമാടി, രാധാമണി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം രാഘവന്‍, പഞ്ചായത്തംഗങ്ങളായ നൂറുദ്ദീന്‍, സുകുമാരന്‍, സ്വാഗതസംഘം ചെയര്‍മാന്‍ എം. സലിം, എസ്എസ്‌കെ ഡിപിസി വി. അനില്‍കുമാര്‍, ഡിപിഒ ബിനേഷ്, വൈത്തിരി എഇഒ ജീറ്റോ ലൂയിസ്, ബിആര്‍സി വൈത്തിരി ബിപിസി എ.കെ. ഷിബു, ഹംസ ആലക്കല്‍, സി. മുഹമ്മദ്, സെന്റിനല്‍ റോക്ക് എസ്‌റ്റേറ്റ് മാനേജര്‍ അജേഷ് വിശ്വനാഥന്‍, അസി.മാനേജര്‍ അരുണ്‍ദീപ് ചാറ്റര്‍ജി, സാബു, പി.ടി. ബിനു, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി.കെ. ജീവരാജ്, വിവിധ പാര്‍ട്ടി പ്രതിനിധികളായ സി.എച്ച്. സുലൈമാന്‍, കെ.എസ്. ശിവാനന്ദന്‍, കെ. അബ്ദുല്‍ സലാം, സി.ടി. ലത്തിഫ്, വിജയന്‍ മഠത്തില്‍, എസ്എംസി ചെയര്‍മാന്‍ മുഹമ്മദലി എന്നിവര്‍ പ്രസംഗിക്കും. പ്രധാനാധ്യാപകന്‍ ടി.കെ. അബ്ബാസ് സ്വഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശാലിനി തങ്കച്ചന്‍ നന്ദിയും പറയും. ഗാനമേള ഉണ്ടാകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles